Latest Malayalam News - മലയാളം വാർത്തകൾ

വയനാട് പുനരധിവാസം ; രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി

Wayanad Rehabilitation; Rahul Gandhi handed over one month's salary

വയനാട് പുനരധിവാസത്തിന് എല്ലാവരിൽ നിന്നും സഹായം അഭ്യർത്ഥിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്ക് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. വയനാട് മനോഹരമായ ഒരു പ്രദേശമാണ്. ആ നാടിനെ പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിക്കാമെന്നും രാഹുൽ പറഞ്ഞു. അതേസമയം ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിൻ മേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി ഭേദഗതി നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു. അറിയിപ്പുണ്ടാകുന്നത് വരെ ജപ്തി നടപടികൾ നിർത്തി വെക്കുന്നതിനാണിത്. നേരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുൾപ്പെടെ വായ്പ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്തബാധിതർക്ക് നോട്ടീസ് നൽകിയിരുന്നു. വായ്പ പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു.

Leave A Reply

Your email address will not be published.