Verification: ce991c98f858ff30

വിശ്വനാഥൻ്റെ മരണം: വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

Kerala News Today-കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി കുടുംബം.നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പ്രതികരിച്ചു. വിശ്വനാഥൻ്റെ ശരീരത്തിലുണ്ടായിരുന്ന പാടുകളും മുറിവുകളും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.വിശ്വനാഥന്‍റെ മരണത്തിൽ പോലീസ് റിപ്പോർട്ട് സംസ്ഥാന എസ്‍സി/എസ്ടി കമ്മീഷൻ ഇന്നലെ പൂർണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷൻ നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് നൽകാനും കമ്മീഷന്‍ നിർദേശിച്ചിരുന്നു.സംഭവത്തിൽ കേസെടുത്ത ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്‍സി/എസ്ടി കമ്മീഷൻ ഇന്ന് വിശ്വനാഥന്‍റെ വീട് സന്ദര്‍ശിക്കും.വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്നും കാരണങ്ങൾ അന്വേഷിക്കുന്നുവെന്നും പരമാർശിക്കുന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥാനായ മെഡി. കോളേജ് എസിപി കമ്മീഷൻ മുന്‍പാകെ നൽകിയത്.ഈ റിപ്പോർട്ട് തള്ളിയ കമ്മീഷൻ അധ്യക്ഷൻ ബി.എസ് മാവോജി, രൂക്ഷമായ ഭാഷയിലാണ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങൾ ചോദിച്ചത്.കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരു മനുഷ്യൻ എന്തിന് ആത്മഹത്യ ചെയ്യണം എന്നായിരുന്നു കമ്മീഷന്‍റെ ചോദ്യം.കറുത്ത നിറവും മോശം വസ്ത്രവും ധരിച്ച മനുഷ്യനെ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ആരെങ്കിലും പീഡിപ്പിച്ചു കാണും.അതൊന്നും സഹിക്കാനാകെ ആയാൾ ജീവനൊടുക്കിയെങ്കിൽ അത് ഗൗരവമേറിയ സംഭവമാണ്.വെറുമൊരു ആത്മഹത്യ കേസായി കാണാതെ പട്ടികജാതി പട്ടിക വർഗ്ഗ നിരോധന നിയമപ്രകാരം കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും കമ്മീഷൻ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.     Kerala News Today 
Leave A Reply

Your email address will not be published.