KERALA NEWS TODAY – തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനം കുറഞ്ഞതോടെ ഓണത്തിന് പച്ചക്കറി വില ഇനിയും ഉയർന്നേക്കാം എന്നാണ് കർഷകർ പറയുന്നത്.
നഗരങ്ങളിൽ പൊതു വിപണികളിലെ പച്ചക്കറി വില വലിയ തോതിലാണ് വർധിപ്പിച്ചിരിക്കുന്നത്. തക്കാളി കിലോയ്ക്ക് 80 രൂപ, ബീൻസ് 70 രൂപ,വെള്ളരി 40,പടവലം 40, വള്ളിപ്പയർ 70,
പച്ചമുളക് 60, ഇങ്ങനെ പോകുന്നു വിലയുടെ കുതിപ്പ്. ചേനയ്ക്കും,ചേമ്പിനും ഇതുപോലെതന്നെ പോകുന്നു വില.
ഇപ്പോൾ വിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മാങ്ങ, ഉണ്ട മുളക്,ചെറുനാരങ്ങ എന്നിവയാണ്.300 രൂപയ്ക്ക് മുകളിലാണ് മുളകിന്റെ വില,ഇഞ്ചി 250, മാങ്ങ 110,നാരങ്ങ 100, ഇങ്ങനെ പോകുന്നു അടുത്ത വില.
ഇതെല്ലാം ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തവയുമാണ്, ഓണത്തിന്റെ സ്ഥിതി എന്താകുമെന്ന് നമുക്ക് കണ്ടു തന്നെ അറിയാം.