Kerala News Today-തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തതില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കി പുക വ്യാപിക്കുകയാണെന്നു സതീശന്‍ പറഞ്ഞു.
ഗൗരവമുള്ള സാഹചര്യമായിട്ടും സര്‍ക്കാര്‍ അലംഭാവം കാണിച്ചതായി സതീശന്‍ ആരോപിച്ചു.ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയുണ്ടായ വിഷപ്പുക ശ്വസിച്ച് ആർക്കും ആരോഗ്യ പ്രശ്നമില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്.
കടുത്ത പുകമൂലം പ്രഭാത നടത്തിനിടെ ശ്വസന ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി ഹൈക്കോടതി ജഡ്ജ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.
വിഷപ്പുക ശ്വസിച്ച് ആളുകൾ തലകറങ്ങി വീഴുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ആരോഗ്യ-തദ്ദേശ സ്വയം ഭരണ വകുപ്പുകൾ നിഷ്ക്രിയമാണ്. വായു മലിനീകരണം പരിഹരിക്കുന്നതിനും ആരോഗ്യ സുരക്ഷാ ഉറപ്പ് വരുത്തുന്നതിനും ഒന്നും തന്നെ ചെയ്യുന്നില്ല. തീപിടിത്തത്തിന് പിന്നിൽ നടന്നിരിക്കുന്നത് കരാറുകാരുടെ ഗുരുതരമായ കുറ്റകൃത്യമാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണഞ്ഞാലും അഴിമതിയുടെ തീ കെടുന്നില്ല. കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്തണമെന്നും വി ഡി സതീശൻ പറഞ്ഞു. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 7