Kerala News Today-തിരുവനന്തപുരം: വന്ദേഭാരത് എക്സപ്രസിന്‍റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരം-കാസര്‍ഗോഡ് ചെയര്‍കാറിന് 1590 രൂപയാണ്. എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്.
തിരുവനന്തപുരം–എറണാകുളം ചെയർ കാറിനു 765 രൂപ, തിരുവനന്തപുരം–എറണാകുളം എക്സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ എക്സിക്യൂട്ടീവ് കോച്ചിൽ 86 സീറ്റുകകളും ചെയർ കാറിൽ 914 സീറ്റുകളുമാണ് ഉള്ളത്.
ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം. ഏപ്രില്‍ 28 മുതലുള്ള സര്‍വീസിൻ്റെ ബുക്കിങാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല.
Kerala News Today