Latest Malayalam News - മലയാളം വാർത്തകൾ

‘എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്?’: വന്ദനയുടെ പിതാവ്

Kerala News Today-കോട്ടയം: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മുന്നില്‍ വൈകാരികമായി സംസാരിച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ പിതാവ് മോഹൻദാസ്. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍ വന്ദന ദാസിൻ്റെ വീട്ടിലെത്തിയ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് സംസാരിക്കുകയായിരുന്നു വന്ദനയുടെ പിതാവ്. എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും വന്ദനയുടെ പിതാവ് ചോദിച്ചു.

മകളുടെ മരണത്തിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ഡോ. വന്ദന ദാസിൻ്റെ അച്ഛൻ പറഞ്ഞു. ‘ഭരിക്കുന്ന പാർട്ടിക്കും മകളുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. കോൺഗ്രസായാലും കമ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും കൊള്ളാം, എന്തിനാ ഞങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല. ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ? എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്? അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടറാക്കുകയെന്നത്. മൂന്നുമാസം കൂടി കഴിഞ്ഞാൽ വന്ദന തിരിച്ചു വീട്ടിൽ എത്തിയേനെയെന്നും മോഹൻദാസ് പറഞ്ഞു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.