Verification: ce991c98f858ff30

വൈക്കം സത്യഗ്രഹ ശതാബ്ദി: എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരള സർക്കാർ

Kerala News Today-തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരള സർക്കാർ. ഏപ്രില്‍ 1 ന് വൈക്കത്ത് വെച്ച് നടക്കുന്ന ശതാബ്ദിയാഘോഷങ്ങളില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എം കെ സ്റ്റാലിനും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണപത്രം മന്ത്രി സജി ചെറിയാന്‍ കൈമാറി. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സ്റ്റാലിനെ പരിപാടിയിലേക്ക് മന്ത്രി ക്ഷണിച്ചത്. സന്ദര്‍ശനത്തില്‍ മന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കല്‍, നോര്‍ക്ക ചെന്നൈ ഡെവലപ്മെന്റ് ഓഫീസര്‍ അനു പി ചാക്കോ എന്നിവരും കൂടെയുണ്ടായിരുന്നു.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.