Verification: ce991c98f858ff30

ഹയർ സെക്കൻഡറി സീറ്റ് കുറവ്; പ്രശ്നം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി

Kerala News Today-തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റ് കുറവിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനക്രമീകരിക്കും. സംസ്ഥാന തലത്തിൽ നോക്കുമ്പോൾ സീറ്റുകൾ കുറവില്ല. പക്ഷേ ജില്ല, താലൂക്ക് തലത്തിൽ നോക്കുമ്പോൾ സീറ്റ് കുറവുണ്ട്. ഇത് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക.

ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപേക്ഷിച്ചാൽ സീറ്റ് നൽകണം എന്നതാണ് സർക്കാർ നിലപാട്. കോവിഡ് കാലത്ത് ഒഴിവാക്കിയ ഗ്രേസ് മാർക്ക് പരിഷ്ക്കരിച്ച് ഇത്തവണ വിദ്യാർത്ഥികൾക്ക് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.