NATIONAL NEWS – പട്‌ന : ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് സി.ഐ.എസ്.എഫിന്റെ സഹായത്തോടെയാണ് ഇരുവരെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍നിന്ന് മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ യാത്രക്കാര്‍ 80 മിനിറ്റുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വീണ്ടും മദ്യപിക്കുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ചു. വിമാനം പട്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സിഐഎസ്എഫാണ് ഇരുവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട്ട് പൊലീസിനു കൈമാറി.
NATIONAL NEWS HIGHLIGHT – Two people were arrested for causing a ruckus in the Indigo flight.