Kerala News Today-കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ പിടിയിൽ.നഗരത്തിൽ ഒളിച്ചുതാമസിക്കവേയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 18ന് രാത്രി ബീച്ചിന് സമീപം പ്രതികളിലൊരാൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിൽ നൽകിയ പരാതി.തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി അടുത്ത ദിവസം രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് സ്ഥലത്ത് നിന്ന് ലക്ഷപ്പെട്ടത്. പെൺകുട്ടി പ്രകടിപ്പിച്ച മാനസികാസ്വാസ്ഥ്യം ശ്രദ്ധിച്ച കോളജ് അധികൃതർ പെൺകുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 31