Kerala News Today-കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.
22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രശ്മി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തുടനീളമുളള ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം കര്‍ശന പരിശോധന നടത്തിവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
Kerala News Today