CRIME NEWS PERUMBAVOOR : പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിതക്രമം.അതിഥി തൊഴിലാളികളുടെ മകളാണ് അക്രമത്തിന് ഇരയായത്. വടക്കാട്ടുപടി പ്ലൈവുഡ് ഫാക്റട്ടറിയിലാണ് സംഭവം. പ്രതി കുറുപ്പുംപടി പോലീസിന്റെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ അതിഥിതൊഴിലാളിയാണെന്നാണ് വിവരം. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ എറണാകുളം റൂറൽ മേഖലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന നാലാമത്തെ ലൈംഗികാതിക്രമ കേസാണിത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രാത്രി പത്തരയോടെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.