KERALA NEWS TODAY – തേനി : തമിഴ്‌നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തമിഴ്‌നാട് തേനിക്ക് സമീപമാണ് അപകടം സംഭവിച്ചത്.
കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തു വി രാജേഷിനാണ് പരിക്കേറ്റത്.ഇന്ന് പുലർച്ചെയോടെയാണ് അപകടം സംഭവിച്ചത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്.
അനന്തുവിന്റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടുവരുന്നതാനാണ് ഇവര്‍ പോയത്. കാറിന്റെ ടയര്‍ പൊട്ടി എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
google newsindiakerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest Newsnational news
0 5