Latest Malayalam News - മലയാളം വാർത്തകൾ

മലപ്പുറത്ത് വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു

The vehicles parked in front of the house in Malappuram caught fire

മലപ്പുറം എടവണ്ണയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.

Leave A Reply

Your email address will not be published.