Latest Malayalam News - മലയാളം വാർത്തകൾ

മഴ ശക്തമാകുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി

The rain is getting stronger; Orange alert has been issued in four districts

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം പാലക്കാട് തൃശ്ശൂർ ഇടുക്കി എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മലപ്പുറത്തും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളായ മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് രക്ഷാ പ്രവർത്തകരെ തിരിച്ചിറക്കി തുടങ്ങി. ഇതുവരെ 281 മരണങ്ങളാണ് വയനാട്ടിലെ ദുരന്ത മേഖലയിൽ സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി.

Leave A Reply

Your email address will not be published.