Kerala News Today-കൊല്ലം: കൊല്ലത്ത് റെയിൽവേയുടെ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ് വെളിപ്പെടുത്തൽ. ബലാത്സംഗശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്.
യുവതിയുടെ പണവും മൊബൈൽഫോണും പ്രതി നാസു കവർന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപരമായി ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പ്രതി എത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്.
ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
എന്നാൽ ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ.
കൊലപാതകം എന്ന നിലയിൽ തന്നെയാണ് പോലീസിൻ്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊല്ലം ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
Kerala News Today Highlight – The police termed the death of the woman in Kollam as murder.