Kerala News Today-ആലപ്പുഴ: ആലപ്പുഴ പുറക്കാട്ട് മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി ഇന്ദുലേഖ(54), മകന്‍ നിധിന്‍(32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിതിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതറിഞ്ഞ ഹൃദയാഘാതമുണ്ടായ ഇന്ദുലേഖയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala News Today