Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ കണ്ടെത്തുന്നതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച് സർക്കാർ.പോലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമന നടപടി. പോലീസ് മേധാവിയെ കണ്ടെത്തുന്നതിനായി സാധ്യതാ പട്ടികയിലുള്ള എട്ട് മുതിർന്ന ഉദ്യോഗസ്ഥരോട് താൽപര്യ പത്രം നൽകാൻ നിർദേശിച്ചിട്ടുണ്ട്.ജൂൺ 30നാണ് പോലീസ് മേധാവി അനിൽ കാന്ത് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.പല കണക്കുകൂട്ടലുകളും മറികടന്നാണ് അനിൽകാന്തിനെ പോലീസ് മേധാവിയായി സർക്കാർ നിയമിച്ചത്. പോലീസ് മേധാവിയാകുമ്പോള്‍ ആറ് മാസം മാത്രം സർവീസ് ബാക്കിയിട്ടുണ്ടായിരുന്ന അനിൽകാന്തിന് രണ്ട് വർഷത്തേക്ക് സർവ്വീസ് നീട്ടി നൽകുകയും ചെയ്തു.എട്ട് പേരാണ് അനിൽ കാന്തിന്‍റെ പിൻഗാമിയാകാൻ പട്ടികയിലുള്ളത്. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നിധിൻ അഗർവാളാണ് പട്ടികയിൽ ഒന്നാമൻ.സിആർപിഎഫിൽ ഡെപ്യൂട്ടേഷനുള്ള നിധിൻ അഗർവാള്‍ മടങ്ങി വരാൻ സാധ്യത കുറവാണ്.പോലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് സാധ്യത സ്ഥാനത്തുള്ള മറ്റ് രണ്ട് പേർ.മെയ് മാസത്തിൽ രണ്ട് പേരും ഡിജിപി തസ്തികയിലെത്തും. തൊട്ടുടത്തുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്.സപ്ലൈക്കോ എംഡി സഞ്ചീവ് കുമാർ പട്ജോഷി, റാവഡാ ചന്ദ്രശേഖർ, ഇൻറലിജൻസ് മേധാവി ടി കെ വിനോദ് കുമാർ, ബെവ്ക്കോ എം ഡി ജോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുളള മറ്റുള്ളവർ.ഹരിനാഥ് മിശ്രയും, റാവഡാ ചന്ദ്രശേഖറും സംസ്ഥാന സർവ്വീസിലേക്കില്ലെന്ന് കഴിഞ്ഞ പ്രാവശ്യം ഡിജിപി തെരഞ്ഞെടുപ്പ് സമയത്ത് അറിയിച്ചിരുന്നു. കേന്ദ്ര ഐബിയിൽ ഉന്നത തസ്തികയിലുള്ള ഈ രണ്ട് ഉദ്യോഗസ്ഥരും മടങ്ങിവരാൻ സാധ്യതയില്ല.താൽപര്യം നൽകുന്നവരുടെ പൂർണവിവരങ്ങള്‍ സംസ്ഥാനം കേന്ദ്രസർക്കാരിന് കൈമാറും.ഇതിൽ നിന്നും മൂന്ന് പേരുടെ പേരുകള്‍ ഉന്നതതല സമിതി നിർദ്ദേശിക്കും. ഇതിലാരാകണം അടുത്ത ഡിജിപിയെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മാർച്ചിന് മുമ്പ് നടപടിക്രമങ്ങള്‍ സംസ്ഥാനം പൂർത്തിയാക്കും. Kerala News Today
Breaking Newsgoogle newskerala newsKerala PoliceKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest news
0 18