Kerala News Today-കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകൻ നടത്തിയ പണമിടപാട് തട്ടിപ്പ് കേസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവിയുടേതാണ് നിർദേശം. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ഹൈക്കോടതി രജിസ്ട്രാറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള നിർദേശം ലഭിച്ചതെന്നാണ് വിവരം.
തൻ്റെ കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് നൽകാമെന്ന് പറഞ്ഞ് ബന്ധപ്പെട്ട അഭിഭാഷകൻ കക്ഷിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കൊച്ചി സിറ്റി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Kerala News Today