Verification: ce991c98f858ff30

‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി.

The businessman killed his wife and committed suicide.

NATIONAL NEWS – മുംബൈ : ‘അൻപത് ലക്ഷം മുതൽ ഒരുകോടി വരെ ചെലവിട്ട് എന്റെ മകളുടെ കല്യാണം നടത്തണം.
എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയവർ ദയവായി അത് തിരികെ തരണം..’ ഭാര്യയെ കൊന്നശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയ വ്യവസായിയുടെ അവസാനത്തെ ആഗ്രഹമാണിത്. മധ്യപ്രദേശ് പന്ന സ്വദേശിയായ തുണിവ്യാപാരി കൂടിയായ സഞ്ജയ് സേഠ് ആണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്കുറിപ്പിനൊപ്പം തന്റെ ആവശ്യങ്ങൾ വ്യക്തമാക്കി ഒരു വിഡിയോയും ഇയാൾ പങ്കിട്ടിരുന്നു. ഭാര്യ മീനുവിനെ വെടിവച്ച് കൊന്നശേഷമാണ് സഞ്ജയ് ജീവനൊടുക്കിയത്.

കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ബഗേശ്വർ ധാം ഭക്തനായ സഞ്ജയ് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഗുരുജിയോട് മാപ്പുചോദിക്കുന്നുണ്ട്.
‘എന്റെ കൈയിൽ നിന്നും പണം കടം വാങ്ങിയവർ മക്കളെ ഓർത്ത് ദയവായി തിരികെ തരണം.
എന്റെ മകളുടെ കല്യാണം 50 ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവഴിച്ച് നടത്തണം. അവളുടെ പേരിൽ സ്വർണവും 29 ലക്ഷം രൂപയും കരുതി വച്ചിട്ടുണ്ട്.
ഇവിടെ ജീവിക്കാൻ പറ്റുന്നില്ല. ഞാനും ഭാര്യയും പോകുന്നു..’ – സഞ്ജയ് സേഠ് പറഞ്ഞു.

Leave A Reply

Your email address will not be published.