Kerala News Today-കണ്ണൂർ: കണ്ണൂര്‍ ചെറുപുഴയില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി നിരപ്പില്‍ ബിനുവാണ്(45) പോലീസിൻ്റെ പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയോടെ പോലീസ് പിടികൂടുകയായിരുന്നു.
ബസ് യാത്രക്കാരി തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
യുവതി ഇരുന്ന സീറ്റിന് എതിര്‍വശത്തിരുന്ന യാത്രക്കാരനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ മേയ് 28നായിരുന്നു സംഭവം.
ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു ഇയാളുടെ പ്രവൃത്തി. ബസ് ചെറുപുഴ സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്.
യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്ക് ധരിച്ചെത്തിയ ബിനു നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. യാത്രക്കാരി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അറിഞ്ഞിട്ടും ഇയാള്‍ നഗ്നത പ്രദര്‍ശനം തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Kerala News Today