ENTERTAINMENT NEWS – ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്.
നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നുമാണ് റിപ്പോർട്ട്.
2023 ജനുവരി ഒമ്പതിന് നൽകിയ നോട്ടീസിൽ പറയുന്നതുപ്രകാരം, 21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്.
രണ്ടുദിവസത്തിനുള്ളിൽ നികുതിയടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഐശ്വര്യ റായ് ബച്ചൻ 2009-ലാണ് ഈ ഭൂമി വാങ്ങിയത്.
ഇതാദ്യമാണ് നികുതിയടയ്ക്കാൻ വീഴ്ചവരുത്തുന്നതെന്ന് സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥ് പറഞ്ഞു.