Kerala News Today-കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണ കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി തെളിവെടുപ്പ് ഇന്ന് ഷൊര്‍ണ്ണൂരില്‍. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് ഷൊര്‍ണ്ണൂരിലേയ്ക്ക് പോകും. കഴിഞ്ഞ ദിവസം ഷാരൂഖിനെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
ഷൊർണൂരിൽ ട്രെയിനിറങ്ങിയ ഷാറൂഖ് 3 കിലോമീറ്റർ അപ്പുറത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പുലർച്ചെ നാലുമണിക്ക് ഷൊർണൂരിൽ ട്രെയിന് ഇറങ്ങിയ ഷാറൂഖ് വൈകുന്നേരം 7 മണി വരെ സമയം ചെലവഴിച്ചതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇതിനുശേഷമാകും എലത്തൂരിലെ തെളിവെടുപ്പ് നടക്കുക.
Kerala News Today