Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

national news

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റാണ് മരിച്ചത്. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ്…

ആർത്തവമുള്ള വിദ്യാർത്ഥിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർച്ചയായി…

അലഹബാദ് ഹൈക്കോടതി ജഡ്ജിയായി യശ്വന്ത് വർമ ചുമതലയേറ്റു

ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം…

ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് 1,500 രൂപ പിഴ

ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബാംഗ്ലൂർ ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബാംഗ്ലൂർ സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎൽ മത്സരം…

വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കി ലോക്സഭ

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വോട്ടെടുപ്പിനും പിന്നാലെ വഖഫ് ബില്ല് ലോക്സഭ പാസാക്കി. പതിനാല് മണിക്കൂറോളമാണ് ചർച്ചകൾ നീണ്ടു പോയത്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ…

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരി വസ്തുക്കള്‍…

മുംബൈൈയിൽ സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് അപകടം ; 5 മരണം

മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന‍്സ്പോർട്ട് ബസില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടർന്ന് പുറകിലെത്തിയ ട്രാവലറും…

ദുരഭിമാനക്കൊല ; തമിഴ്‌നാട്ടിൽ ഇതര ജാതിക്കാരനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ആരും അറിയാതെ മൃതദേഹം മറവു…

ഗുജറാത്തിൽ സ്ഫോടനമുണ്ടായ പടക്ക നിർമാണശാലയുടെ ഉടമ അറസ്റ്റിൽ

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമാണശാലയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഉടമ അറസ്റ്റിൽ. നിയമ വിരുദ്ധമായാണ് പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ അഞ്ചുകുട്ടികൾ അടക്കം 21…

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റുമാർ ഉൾപ്പെടെ മൂന്ന് മരണം

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്സ് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ അഞ്ച് റെയിൽവേ…