Latest Malayalam News - മലയാളം വാർത്തകൾ

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ സംശയം ; പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

Suspicion of re-dislocation of forearm; Strong mountain flood in the river

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ സംശയം. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിലവിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.

അതേസമയം ഉരുൾപൊട്ടലിൽ മരണം 76 ആയി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി യിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും. രക്ഷാപ്രവർത്തനത്തിനായി നേവിയുടെ 50 അംഗ സംഘം ഉടന്‍ വയനാട്ടിൽ എത്തും. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.

Leave A Reply

Your email address will not be published.