Entertainment News- ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സെലിബ്രിറ്റി ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി സൂര്യ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബ്രാൻഡ്സ് (ഐഐഎച്ച്ബി) നടത്തിയ ഗവേഷണ റിപ്പോർട്ടിലാണ് ഏറ്റവും മികച്ച സെലിബ്രിറ്റി ലിസ്റ്റിൽ സൂര്യ ഒന്നാമതെത്തിയത്.
തെലുങ്ക് സിനിമയിൽ അല്ലു അർജുൻ ഒന്നാമതെത്തിയപ്പോൾ മലയാളത്തിൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലും ഒന്നാം സ്ഥാനം പങ്കിട്ടു. തമിഴ് ഇൻഡസ്ട്രിയിൽ വിജയ് ഒന്നാം സ്ഥാനത്തെത്തി.
നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 5,246 പേരിലാണ് റിസർച്ച് നടത്തിയത്. തെലുങ്ക് സിനിമയിൽ നിന്ന് ആറ്, തമിഴിൽ നിന്ന് ആറ്,
മലയാളത്തിൽ നിന്ന് നാല്, കന്നഡയിൽ നിന്ന് രണ്ട് എന്നിങ്ങനെ ദക്ഷിണേന്ത്യയിൽ നിന്നുള്ള 18 സെലിബ്രിറ്റികൾ ഇതിൽ ഉൾപ്പെടുന്നു. 2022 നവംബറിനും ഡിസംബറിനുമിടയിലാണ് റിസർച്ച് നടത്തിയത്.
അല്ലു അർജുനും വിജയ് ദേവരകൊണ്ടയും തെലുങ്ക് സിനിമയിൽ നേതൃത്വം നൽകിയെങ്കിലും വിശ്വസനീയമായ ഘടകത്തിൻ്റെ അടിസ്ഥാനത്തിൽ സൂര്യ മത്സരത്തിലെ മറ്റുള്ളവരെ മറികടന്നു. തമിഴിൽ വിജയ്, ശിവകാർത്തികേയൻ എന്നിവർ മുന്നിട്ട് നിന്നപ്പോൾ മലയാളത്തിലും കന്നഡയിലും ഫഹദ് ഫാസിലും കിച്ച സുദീപും സ്കോർ ചെയ്തു.
തെലുങ്ക് താരങ്ങളായ പ്രഭാസിനെയും രാം ചരണിനെയും തമിഴ് ഇൻഡസ്ട്രിയിലെ വിജയ്, വിജയ് സേതുപതി എന്നിവരെ പിന്തള്ളിയാണ് സൂര്യ ഒന്നാമതെത്തിയത്.
Entertainment News