ഡൽഹി : അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖർ കുമാർ യാദവിന്‍റെ വിവാദ പരാമർശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്‍റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖർ കുമാർ യാദവിന്‍റെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിവരങ്ങൾ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിയെ ഇംപീച്ച്ചെയ്യണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷൻ കപിൽ സിബൽ ആവശ്യപ്പെട്ടു.