Verification: ce991c98f858ff30

സുബീഷ് സുധി നായകനാകുന്നു

The film actor Subish Sudhi in the lead role.

Entertainment News- നടൻ സുബീഷ് സുധി പ്രധാനകഥാപാത്രമാകുന്ന സിനിമ അണിയറയിൽ.
2006ൽ ‘ക്ലാസ്മേറ്റ്‌സ്’ എന്ന സിനിമയിലൂടെ സുബീഷ് സുധിയെ പരിചയപ്പെടുത്തിയ സംവിധായകൻ ലാൽജോസാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്.
ക്ലാസ്മേറ്റ്സിന് ശേഷം നിരവധി മലയാളസിനിമകളിൽ സുബീഷ് സുധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

കലോത്സവ വേദിയില്‍ തിളങ്ങിയ ശേഷം വെള്ളിത്തിരയുടെ ഭാഗമായ നടനാണ് സുബീഷ് സുധി.
രഞ്‍ജിത്ത് പൊതുവാള്‍, രഞ്‍ജിത്ത് ടി വി എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുബീഷ് സുധി നായകനാകുന്നത് എന്ന് അറിയിച്ച ലാല്‍ ജോസ് ചെറിയ കുറിപ്പും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ലാല്‍ ജോസിൻ്റെ കുറിപ്പ്

സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്.
‘ക്ലാസ്മേറ്റ്‌സ്’ എന്ന എൻ്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു.
സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്‍തിരിക്കുന്നത്.

സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്.
സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും.

നിസാം റാവുത്തറിൻ്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്‌ജിത്ത്‌ പൊതുവാൾ, രഞ്ജിത്ത് ടി വി എന്നിവർ ചേർന്നാണ്.
കൂടുതൽ വിവരങ്ങൾ സിനിമയുടെ പ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിൻ്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.

Leave A Reply

Your email address will not be published.