Verification: ce991c98f858ff30

ക്ലാസില്‍ എഴുന്നേറ്റു നിന്നതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പോലീസ് കേസെടുത്തു

Class IX student brutally beaten by teacher for standing up in class.

Kerala News Today-കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റു നിന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു.
കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് മര്‍ദ്ദനമേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ മർദ്ദിച്ചന്നാണ് പരാതി. മാഹിൻ്റെ പിതാവ് പോലീസിൽ പരാതി നൽകി.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു. ക്ലാസിൽ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മർദ്ദനം.
മാഹിൻ്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീൻ. വരാന്തയിൽ കൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മർദ്ദിക്കുകയായിരുന്നു.
കുട്ടിയുടെ ഷോൾഡർ ഭാഗത്തേറ്റ നിരന്തര മർദ്ദനത്തെ തുടർന്ന് പേശികളിൽ ചതവുണ്ടായി. കുട്ടിക്ക് കൈയിൽ പൊട്ടലില്ലെന്നാണ് വിവരം. ബുധനാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ മാഹീന് പുലർച്ചയോടെ വേദന കൂടി.

രാത്രി ഒരു മണിയോടെയാണ് മാഹിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂളിൽ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകർ, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

 

 

 

 

Kerala News Today Highlight – Student beaten up for standing up in class; Police registered a case.

Leave A Reply

Your email address will not be published.