Verification: ce991c98f858ff30

തെരുവുനായ ആക്രമണം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

Stray dog attack in Kottayam Medical College.

Kerala News Today-കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം.
ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇന്ന് രാവിലെ 8.30 ന് മെഡിക്കൽ കോളജ് സർവിസ് സഹകരണ ബാങ്കിൻ്റെ മുൻവശത്തു വച്ചായിരുന്നു സംഭവം.
ഡ്യൂട്ടിക്കായെത്തിയ ഡോക്ടർ വാഹനം പാർക്ക് ചെയ്ത ശേഷം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായുടെ കടിയേറ്റത്. ഇന്നലെ രാവിലേയും നായുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും പരിക്ക് ഉണ്ടായിരുന്നില്ല.

ജീവനക്കാരി ഡ്യൂട്ടി സംബന്ധിച്ച് അതു വഴി പോകുമ്പോഴാണ് നായുടെ കടിയേറ്റത്. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.
മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായുടെ ശല്യം വളരെ രൂക്ഷമാണ്. ആർപ്പുക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും നായ്ക്കളെ പിടികൂടി കോമ്പൗണ്ടിൽനിന്നും ഒഴിവാക്കിയിരുന്നു.

 

 

 

 

Kerala News Today Highlight – Street dog attack: Three people, including a doctor, were bitten in Kottayam Medical College

 

Leave A Reply

Your email address will not be published.