Verification: ce991c98f858ff30

വന്യജീവികളുടെ ജനന നിയന്ത്രണം: സാധ്യത തേടി സംസ്ഥാനം സുപ്രിം കോടതിയിലേക്ക്

State Forest Minister AK Saseendran said that he will approach the Supreme Court for permission to stop the increase in the population of wild animals in Kerala.

Kerala News Today-കോഴിക്കോട്: കേരളത്തിലെ വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ ഹർജി നൽകും. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ എഫ് ആർ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ പുതിയ നീക്കം.
നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്യും. അതേസമയം വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

പരിഹാര നടപടികള്‍ ഫലംകണ്ടില്ലെന്നും ഒരാഴ്ചയ്ക്കിടെ ആക്രമണങ്ങള്‍ കൂടിയെന്നും മന്ത്രി പറഞ്ഞു.
വന്യജീവി നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേയുണ്ടെന്നും സ്റ്റേ നീക്കാന്‍ അടിയന്തര ഹര്‍ജി നല്‍കും. വയനാട്ടിലിറങ്ങിയ കടുവയെ വെടിവയ്ക്കുന്നത് അവസാന നടപടി. ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നത് കേന്ദ്രനിയമങ്ങളും കോടതിവിധിയും കാരണമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.