Verification: ce991c98f858ff30

ദക്ഷിണേന്ത്യൻ ശാസ്ത്രമേളക്ക്​ തൃശൂരിൽ തുടക്കം

South Indian Science Fair begins in Thrissur

KERALA NEWS TODAY – തൃശൂർ : കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയവും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഒരുക്കുന്ന 34-ാമത് ദക്ഷിണേന്ത്യൻ ശാസ്ത്രമേള തൃശൂരിൽ തുടങ്ങി.
കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂൾ അഞ്ച് നാൾ വേദിയാകുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

കാൽഡിയൻ സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര പരീക്ഷണങ്ങളോടെയാണ് മേള തുടങ്ങിയത്.
ശാസ്ത്രത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്.
ഇതൊരു നിരന്തര പ്രവർത്തനമാക്കി മാറ്റേണ്ടതുണ്ട്.
നിലവിൽ നടന്നു വരുന്ന ശാസ്ത്രമേളകൾ കൂടുതൽ വിപുലീകരിക്കാനും അർത്ഥ പൂർണ്ണമാക്കാനുമുള്ള നടപടികൾ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യം.
ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയൻസിലും നാം മുന്നേറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജാതിവ്യവസ്ഥയും അന്ധവിശ്വാസവും സമൂഹത്തിൽ പിടിമുറുക്കുന്ന കാലമാണിത്.
പുതിയ തലമുറ ശാസ്ത്രീയമായി ചിന്തിച്ചു കൊണ്ട് ഇതിനെതിരെ പോരാടണം.
ശാസ്ത്ര ചിന്തയിലൂടെയും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ലോകത്തിന്റെ നെറുകയിൽ എത്താനാകണമെന്നും വിദ്യാർത്ഥികളോട് മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.