Verification: ce991c98f858ff30

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം

NATIONAL NEWS – ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു.
സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂർത്തി (43), സന്തോഷ്കുമാർ (31), മുരുകേശൻ (55) എന്നിവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ധനപാൽ , തിരുമുരുകൻ, ശകുന്തള എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

സേലം ജില്ലയിലെ എടപ്പാടിയിൽനിന്നും കുംപകോണത്തേക്കു ക്ഷേത്ര ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
നാമക്കൽ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറാപ്പള്ളി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

Leave A Reply

Your email address will not be published.