Verification: ce991c98f858ff30

സിദ്ദിഖ് കാപ്പന്‍ നാളെ മോചിതനാകും

National News-ന്യൂഡൽഹി: യുപിയിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ മോചിതനാകും.
റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യവ്യവസ്ഥകളിലെ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.
ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ സുപ്രീംകോടതിയും, ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്.

യുപി പോലീസിന്‍റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെയാണ് ജയിൽ മോചിതം സാധ്യമാകുന്നത്. അവസാന ഘട്ട നടപടികൾ പൂർത്തിയാതോടെ കോടതി റിലീസിങ് ഓർഡർ ലഖ്‌നോ ജയിലിലേക്ക് അയച്ചു.
ഇതോടെ സിദ്ദിഖ്‌ കാപ്പന് നാളെ ജയിൽ മോചിതനാകാൻ കഴിയും.

 

 

 

National News

Leave A Reply

Your email address will not be published.