National News-ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായി.
നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ് കാപ്പന്‍. തന്‍റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ ജയിലിലാണെന്നും കാപ്പന്‍ പറഞ്ഞു.
മോചനത്തിനുള്ള ഉത്തരവ് ലക്നൗ കോടതി ജയില്‍ അധികൃതര്‍ക്ക് ഇന്നലെ അയച്ചിരുന്നു.
27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്.
സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻ്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
തൻ്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും കാപ്പൻ നന്ദിയറിയിച്ചു.
റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്.
മറ്റൊന്നും ബാഗിൽ നിന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ഡൽഹിയിലേക്ക് പോകും.
അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.
National News