നടി ശ്വേതാ മേനോനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് പരാതി. ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ. ശ്വേതാ മേനോൻറെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചില വിഡിയോകൾ നന്ദകുമാർ പ്രസിദ്ധികരിച്ചിരുന്നു ഇതിനെതിരെയാണ് നടി പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്.ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. അൽപസമയത്തിനകം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.