ACCIDENT NEWS THRISSUR:തൃശൂര്‍: തൃശൂരിലെ സ്‌കൂളില്‍ വെടിവെയ്പ്. വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. പൂര്‍വ വിദ്യാര്‍ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായെത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിലായി. ക്ലാസ് മുറിയില്‍ കയറി മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ജഗനെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.മൂന്ന് തവണയാണ് വെടിയുതിര്‍ത്തതെന്നാണ് എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന്, ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.