Verification: ce991c98f858ff30

നടി തുനിഷയുടെ അമ്മയ്‌ക്കെതിരേ ഷീസാന്‍ ഖാന്റെ കുടുംബം.

Sheezan Khan's family against Tunisha's mother.

ENTERTAINMENT NEWS – ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും തുനിഷ ശർമ്മ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, ഷൂട്ടിംഗ് ഇടവേളയിൽ മുംബൈയുടെ പ്രാന്തപ്രദേശത്ത് നടി ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ ഷിസാൻ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്ലാം മതം സ്വീകരിക്കാനും ഹിജാബ് ധരിക്കാൻ ഷീസാന്‍ ഖാനും കുടുംബവും തുനിഷയെ നിര്‍ബന്ധിച്ചെന്ന ആരോപണവുമായി തുനിഷയുടെ അമ്മ രംഗത്ത് വന്നിരുന്നു. ഷീസാന്‍ ഖാന്‍ മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അതില്‍ തുനിഷ കടുത്ത വിഷാദത്തിലായിരുന്നുവെന്നും അമ്മ ആരോപിച്ചു.

തുടര്‍ന്ന് വാര്‍ത്തസമ്മേളനം നടത്തി ആരോപണങ്ങള്‍ക്ക് നടന്റെ കുടുംബം മറുപടി നല്‍കി.
തുനിഷ ഒരു കുടുംബാംഗത്തെപ്പോലെ ആയിരുന്നുവെന്നും ഒരിക്കലും മതം മാറാനോ ഹിജാബ് ഇടാനോ തങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ഷീസാന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു .

തുനിഷയ്ക്ക് നീതി ലഭിക്കണം. പക്ഷേ, അമ്മയുടെ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നു നടന്റെ കുടുംബം പറഞ്ഞു . തുനിഷയെ സീരിയല്‍ സെറ്റില്‍വച്ച് ഷീസാന്‍ തല്ലിയെന്നാണ് തുനിഷയുടെ അമ്മ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് ആരെങ്കിലും കാണാതെ ഇരിക്കുമോ? അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഞങ്ങളോട് പോലും അത് പറയാതിരുന്നത്? അമ്മയും തുനിഷയും ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ട്.
ഞങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടുവരുന്നതല്ല. അത്രയേറെ സൗഹൃദമായിരുന്നു. ജനുവരി നാലിന്‌ തുനിഷയുടെ പിറന്നാള്‍ ആയിരുന്നു .
അന്ന് വലിയ സര്‍പ്രൈസ് നല്‍കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. അതും തുനിഷയുടെ അമ്മയ്ക്ക് അറിയാം.
ഞങ്ങള്‍ ആരെയും മതം മാറാനോ ഹിജാബ് ധരിക്കാനോ നിര്‍ബന്ധിച്ചിട്ടില്ലെന്നു ഷീസാന്റെ സഹോദരി പറഞ്ഞു.

ENTERTAINMENT NEWS HIGHLIGHT – Sheezan Khan’s family against Tunisha’s mother.

Leave A Reply

Your email address will not be published.