Latest Malayalam News - മലയാളം വാർത്തകൾ

ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗിക പീഡന പരാതി

Sexual harassment complaint against Jafar Idukki

നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി ഓണ്‍ലൈന്‍ ആയി പരാതി നല്‍കി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫര്‍ ഇടുക്കി മോശമായി പെരുമാറിയെന്നാണ് നടി പറയുന്നത്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബാലചന്ദ്രമേനോനും നടന്‍ ജയസൂര്യയും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്രമേനോനും ജാഫര്‍ ഇടുക്കിക്കുമെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് ശേഷം ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി പരാതി നല്‍കുകയായിരുന്നു. നടിക്കെതിരെ ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചു എന്നാണ് ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കൊച്ചി പൊലീസ് കേസെടുത്തിരുന്നു.

Leave A Reply

Your email address will not be published.