Verification: ce991c98f858ff30

സ്കൂട്ടറിൽ ഇടിച്ച ലോറി ശരീരത്തിൽ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം

KERALA NEWS TODAY – തൃശ്ശൂർ: തൃപ്രയാറിൽ വാഹനപകടത്തിൽ ചെന്ത്രാപ്പിന്നി സ്വദേശിയായ അധ്യാപിക മരിച്ചു. തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപികയായ നാസിനിയാണ് മരിച്ചത്. ചെന്ത്രാപ്പിന്നി സ്വദേശി മൂന്നാക്കപ്പറമ്പിൽ ഫൈസലിന്‍റെ ഭാര്യയാണ്. 35 വയസായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്ന് റോഡിൽ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരണത്തിന് കീഴടങ്ങി. ഇന്നു രാവിലെ ഏട്ട് മണിയോടെയാണ് സംഭവം. തൃപ്രയാർ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave A Reply

Your email address will not be published.