Verification: ce991c98f858ff30

ഗർഭസ്ഥ ശിശുവിനെ ഗീതയും രാമായണവും പഠിപ്പിക്കാന്‍ ആർഎസ്എസ്

National News-ന്യൂഡൽഹി: ഗർഭിണികളായ സ്ത്രീകളെ ശ്രീരാമൻ, ഹനുമാൻ, ശിവജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ ജീവിതത്തെയും പോരാട്ടങ്ങളെയും ത്യാ​ഗങ്ങളെയും കുറിച്ച് പഠിപ്പിക്കണമെന്നും അതുവഴി ഗർഭപാത്രത്തിലെ കുട്ടി സംസ്‌കാരത്തെക്കുറിച്ച് നേരത്തെ പഠിക്കാൻ തുടങ്ങുമെന്നും ആർഎസ്എസ്. ഇതിനായി ആർഎസ്‌എസിൻ്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ സംവർദ്ധിനി ന്യാസ് ‘ഗർഭ സംസ്‌കാരം’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു.ഞായറാഴ്ച ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടത്തിയ ക്യാമ്പയിനിൽ 80ഓളം ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടർമാരിൽ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതൽ. എയിംസിൽ നിന്നടക്കമുള്ള ഡോക്ടർമാർ ക്യാമ്പയിന് എത്തിയിരുന്നു. ജനനത്തിനു മുൻപ് തന്നെ കുട്ടികളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ. രാമായാണവും ഗീതാപാരായണവും യോഗാഭ്യാസവും അടങ്ങുന്ന പദ്ധതിയിൽ ഗർഭിണികളാണ് ആദ്യ ഘട്ടത്തിൽ പങ്കാവേണ്ടത്.കുട്ടിക്ക് രണ്ട് വയസാവുന്നതുവരെ ക്ലാസുകൾ തുടരും. കുട്ടികളുടെ ലിംഗത്തെപ്പറ്റി മാതാപിതാക്കളുടെ പ്രതീക്ഷ കാരണമാണ് ചില കുട്ടികൾ ട്രാൻസ്ജെൻഡറുകളാവുന്നതെന്ന് ക്യാമ്പയിനിൽ സംസാരിച്ച ശ്വേത ഡാംഗ്രെ അവകാശപ്പെട്ടു. ‘ഗർഭ സൻസ്കാർ’ എന്ന ഈ ക്യാമ്പെയ്ൻ വഴി ഗർഭസ്ഥ ശിശുവിൻ്റെ ഡിഎൻഎ വരെ മാറ്റാനാകുമെന്നാണ് മറ്റ് ചിലർ പറഞ്ഞു. ഓരോ വർഷവും 1000 സ്ത്രീകളെ ഗർഭ സൻസ്കാർ ക്യാമ്പയിനിൽ പങ്കെടുപ്പിക്കുമെന്ന് ഇവർ പ്രതിജ്ഞയെടുത്തു.     National News 
Leave A Reply

Your email address will not be published.