Verification: ce991c98f858ff30

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ‘നാട്ടു നാട്ടു’

RRR brings the Golden Globe back to India.

Entertainment News- ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി.
കീരവാണി സംഗീതം നിർവഹിച്ച ‘നാട്ടു നാട്ടു…’ എന്ന പാട്ടിനാണ് പുരസ്കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

റിഹാന, ലേഡിഗാഗ, ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്.
എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. മികച്ച നോൺ-ഇംഗ്ലീഷ് ഭാഷ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനിലും ആർആർആറിന് ഇടം പിടിച്ചിട്ടുണ്ട്.

 

 

 

 

Entertainment News Highlight – ‘Natu Natu’ song shines at Golden Globes.

Leave A Reply

Your email address will not be published.