Verification: ce991c98f858ff30

മകളുടെ വിവാഹത്തിന് എത്തി റിപ്പര്‍ ജയാനന്ദന്‍

Kerala News Today-തൃശ്ശൂർ: റിപ്പർ ജയാനന്ദൻ്റെ മകളുടെ വിവാഹം തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്നു. വിവാഹത്തിൽ പങ്കെടുക്കാനായി ജയിലിൽ നിന്നും റിപ്പർ ജയാനന്ദൻ എത്തി. കനത്ത പോലീസ് സംരക്ഷണത്തോടെയാണ് ജയാനന്ദനെ ചടങ്ങിൽ പങ്കെടുപ്പിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് കടുത്ത ഉപാധികളോടെ ഹൈക്കോടതി പരോൾ അനുവദിച്ചത്. 17 വർഷത്തിന് ശേഷം ആദ്യമായാണ് റിപ്പർ ജയാനന്ദൻ പരോളിലിറങ്ങുന്നത്.

ഒറ്റപ്പാലം സ്വദേശിയുമായിട്ടായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം. അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്നലെ രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. വടക്കുംന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങില്‍ പോലീസ് അകമ്പടിയിൽ പങ്കെടുക്കാനുള്ള അനുമതിയായിരുന്നു ലഭിച്ചിരുന്നത്.

മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ അങ്ങനെ ഇരുപത്തിനാല് കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂർണ്ണ സമയവും പോലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അനുവദിച്ചത്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.