National News-മുംബൈ: പ്രശസ്ത മോഹിനായട്ടം, കഥകളി നർത്തകി കനക് റെലെ അന്തരിച്ചു. 85 വയസ്സായിരുന്നു.മുംബൈയിലായിരുന്നു അന്ത്യം. നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറാണ്. നളന്ദ നൃത്ത കലാ മഹാവിദ്യാലയയുടെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കനക് റെലെ. 1937ല്‍ ഗുജറാത്തില്‍ ജനിച്ച കനക് റെലെ തൻ്റെ ബാല്യകാലം ചെലവഴിച്ചത് കൊല്‍ക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. ഇവിടെ വെച്ചാണ് കേരളീയ കലകളായ കഥകളിയും മോഹിനിയാട്ടവും കനക് റെലെ പഠിക്കുന്നത്.കാവാലം നാരായണപണിക്കരുമായി ചേര്‍ന്ന് സോപാന സംഗീതത്തില്‍ കനക് റെലെ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആ പ്രതിഭയെ ആദരിച്ചു.ഗുജറാത്ത് സർക്കാരിന്‍റെ ഗൗരവ് പുരസ്കാർ, മധ്യപ്രദേശ് സർക്കാരിന്‍റെ കാളിദാസ് സമ്മാൻ അങ്ങനെ എത്രയോ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജന്മം കൊണ്ട് ഗുജറാത്തിയാണെങ്കിലും കനക് റെലെ മലയാളത്തിന്‍റെ കൂടി സ്വന്തമാണ്. National News
Breaking Newsgoogle newsindiaKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 7