Verification: ce991c98f858ff30

എന്നും ഫാസ്റ്റ് ഫുഡ് പതിവാക്കിയാൽ കരളിനെ ബാധിക്കാം.

Regular consumption of fast food can lead to non-alcoholic fatty liver disease.

HEALTH NEWS – ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോ​ഗത്തിന് കാരണമാകുമെന്ന് പഠനം.
ആരോഗ്യമുള്ള കരളിൽ അഞ്ച് ശതമാനത്തിന് താഴെയാണ് സാധാരണ കൊഴുപ്പ് കാണാറുള്ളത്.
കൊഴുപ്പിന്റെ തോത് ചെറുതായി വർധിച്ചാൽ പോലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു സാധ്യതയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്.
ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാൽ അമിതവണ്ണമോ പ്രമേഹമോ ഇല്ലാത്തവരിൽ പോലും കരളിലെ കൊഴുപ്പ് മിതമായ തോതിൽ ഉയരുമെന്ന് ഗവേഷകർ പറയുന്നു.

ഒരു നേരമൊക്കെ ഫാസ്റ്റ് ഫുഡ് കഴിച്ചാലും കുഴപ്പമില്ലെന്നാണ് പലരും കരുതുന്നത്.
എന്നാൽ ഇത് പ്രതിദിന കലോറിയുടെ അഞ്ചിലൊന്നാണെങ്കിൽ കരൾ അപകടത്തിലാണെന്നു കരുതണമെന്നാണ് റിപ്പോർട്ടിൽ ‌പറയുന്നത്.
പ്രതിദിനം ശരീരത്തിന് വേണ്ട കലോറി ആവശ്യത്തിൻറെ 20 ശതമാനമോ അതിന് മുകളിലോ ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്ന അമിതവണ്ണക്കാരിലും പ്രമേഹ രോഗികളിലും കരളിലെ കൊഴുപ്പിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

‌ലൊസാഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ കെക് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
അമേരിക്കയിലെ 2017-18ലെ നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോ​ഗിച്ചത്.

Leave A Reply

Your email address will not be published.