KERALA NEWS TODAY – ഇരിങ്ങാലക്കുട: ദാമ്പത്യപ്രശ്‌നങ്ങള്‍ നാരീപൂജയിലൂടെ തീര്‍ത്തുതരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍.
വേളൂക്കര പഞ്ചായത്തില്‍ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടില്‍ പ്രദീപി(43) നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നിര്‍ദേശപ്രകാരം സി.ഐ. അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൊടകര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കളംപാട്ടും മറ്റു പൂജകളും നടത്തുന്നയാളാണ് പ്രതി.
വെല്‍ഡിങ് തൊഴിലാളി കൂടിയായ പ്രതി കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. ഇത്തരത്തില്‍ വേറെയും യുവതികള്‍ പീഡനത്തിന് ഇരയായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
എസ്.ഐ.മാരായ ജോര്‍ജ്, സുധാകരന്‍, എ.എസ്.ഐ. ജോയ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ രാഹുല്‍, സി.പി.ഒ.മാരായ മുഹമ്മദ്, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.