Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് മഴ ശക്തമാകും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Rains to intensify in the state; Orange alert in two districts

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് റിപ്പോർട്ടുകൾ. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടതോടെ തമിഴ്നാട്ടിലും മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ ഉൾപ്പടെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. രാത്രിയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി തമിഴ്നാട്ടിലാകെ മഴ ലഭിക്കും.

Leave A Reply

Your email address will not be published.