NATIONAL NEWS – ഗാന്ധിനഗര്‍: അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹര്‍ജി സൂറത്ത് കോടതി തള്ളി
സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.
അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്. ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള വഴി.
സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്.