ACCIDENT NEWS BENGULURU കോറമംഗലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചു. മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന പബ്ബില്‍നിന്നാണ് തീപടര്‍ന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽനിന്ന് ഒരാൾ എടുത്തുചാടുന്ന വീഡിയോ പുറത്തുവന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്.പബ്ബിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആറു യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ കാര്‍ ഷോറൂമിന് പുറമേ ഒരു ജിമ്മും പ്രവര്‍ത്തിക്കുന്നുണ്ട്.ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് അപകടമുണ്ടായത്. തീപിടിച്ചത്തോടെ കെട്ടിടത്തിൽ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെട്ടാണ് യുവാവ് നാലം നിലയില്‍നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് പുറമെ മറ്റുരണ്ടുപേർക്കും തീപിടത്തത്തിൽ പരിക്കേറ്റിട്ടുണ്ട്.