KERALA NEWS TODAY – തിരുവനന്തപുരം : ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്നങ്ങളുണ്ടെന്ന് LDF കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.
അയൽസംസ്ഥാനങ്ങളെക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില സ്വാഭാവിക പ്രശ്‌നങ്ങൾ നമുക്കുണ്ടാകും.
കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപന കുറയും.
ഇത് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ ചുമത്തപ്പെടുന്ന നികുതി ജനങ്ങൾക്കു പ്രയാസകരമാകരുത്. വിമർശനങ്ങൾ ഉണ്ടെങ്കിൽ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.